ബാല്യം
ഞാൻ എന്നും കാത്തു സൂക്ഷ്കുന്ന ഒരു വലിയ ഒര്മയാണ് എന്റെ ബാല്യം. ഒരുപാട് സന്തോഷവും വളര്ച്ചയും എനിക്ക് സമ്മാനിച്ച ആ കാലം മറക്കാനാവില്ല ഈ 21കാരിക്ക്.
4 വര്ഷങ്ങള്ക്ക് ശേഷം ഒരു നീണ്ട ഇടവേള വീട്ടില് ചിലവഴിച്ചത് ഈ വേനല്കാലതാണ്. ബാംഗ്ലൂർ ഇലെ തണലിൽ നിന്ന് കേരളത്തിലെ ഹ്യുമിടിടിയിലേക്കുള്ള ട്രാൻസിഷൻ ഒരു വല്ലാത്ത മാറ്റം തന്നെ ആണ്.കാലം ഒരുപാട് മാറി. പണ്ട് വീട്ടില് സഹായത്തിനു വന്നിരുന്ന ചേച്ചി ഇന്നില്ല. കൊച്ചിയുടെ ദൈനംദിന വളര്ച്ചയുടെ ഒഴുക്കിൽ ഒരു നല്ല മീന വെട്ടുകാരിയെ ഞങ്ങള്ക്ക് നഷ്ടമായി. പാട വരമ്പത്ത് നാട്ടിയ നോക്കുകുതിയെപോലെ നിന്നിരുന്ന dish antenna ഇന്നില്ല. പകരം എല്ലായിടത്തും ഇന്ന് സെറ്റ് ടോപ് ബൊക്സിന്റെ കാലം ആണെല്ലോ.വീട്ടിലെ പഴയ albumsഇലൂടെ എന്റെ കുഞ്ഞുനാൾ ഞാൻ rewind ചെയ്തപ്പോൾ വിരലിൽ എണ്ണാൻ പറ്റുന്ന കേവലം ചില കാര്യങ്ങൾ മാത്രം ഇന്നും നിലനില്കുന്നു എന്ന് ഞാൻ മനസ്സിലാക്കി.
അപ്പൂപ്പന്റെ കാലത്ത് വാങ്ങിയ റേഡിയോ ഇന്ന് അന്യാധീനപ്പെട്ടു ഞങ്ങളുടെ atticഇൽ കിടപ്പുണ്ട്. പണ്ട് "കുട്ടി പിശാചുകൾ കൂട്ടമായി നടക്കുന്നു" എന്ന് കേട്ടു പാടിപ്പടിച്ച cassettesഉം ആ radioക്ക് കൂട്ടുണ്ട്. പഴയ ചില lamp shades, പുസ്തകങ്ങൾ , കട്ട പിടിച്ച പെയിന്റുകൾ , ബ്രഷുകൾ - ഇവയെല്ലാം ഇന്ന് പൊടിയിലും ഓർമയിലും കുതിർന്ന വെറും വസ്തുക്കൾ മാത്രം. Still ഫോട്ടോസ് അന്നും ഇന്നും നെഞ്ചിൽ താലോലിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. അൽപ വസ്ത്ര ധാരിയായി ചേച്ചിയോടൊപ്പം ഏറ്റവും സന്തോഷത്തോടെ പുഞ്ചിരിച്ചിരിക്കുന്ന ചിത്രം ഒരിക്കലും എന്നെ ചിരിപ്പിക്കതിരുന്നിട്ടില്ല. പപ്പയുടേം മമ്മിയുടെയും കല്ല്യാണ ആൽബവും എനിക്ക് ഒരുപാട് ഉറപ്പും സന്തോഷവും നൽകി .
ഇന്നെന്റെ മുറിയിൽ എന്നെ കാത്തിരിക്കുന്നത് ഒരു കട്ടിലും, cupboardഉം പിന്നെ ആറാം ക്ലാസ്സിലെ stickerഉകൾ നിറഞ്ഞ ഒരു അപ്പൂപ്പൻ മേശയുമാണ്. വെള്ള പൂശിയ ceilingഇൽ നോക്കി രാത്രി ഉറങ്ങാൻ ശ്രമിക്കുമ്പോൾ എന്നും ഓർമയിൽ നിറയുന്നത് 2 കാര്യങ്ങൾ മാത്രം - എന്ത് കണ്ടാലും ചിരിച്ചു കൊണ്ടിരിക്കാൻ എന്നെ പ്രേരിപ്പിച്ച കുട്ടിത്തവും, ഞാൻ പോലും അറിയാതെ എന്നോ എന്നെ വിട്ടുപോയ എന്റെ ബാല്യവും.
Comments
Post a Comment