ഒരു ജിമ്മൻ ദൈവം തന്ന പണി


അങ്ങനെ ഇരിക്കുമ്പോഴാണ് വിശപ്പിന്റ വരവ്, ഒരു മുന്നറിയിപ്പും ഇല്ലാതെ. അതിലും പെട്ടെന്നാണ് നടന്നുകൊണ്ടിരുന്ന ഞങ്ങളുടെ സ്പീഡ് കുറഞ്ഞതും വായിൽ വെള്ളം നിറഞ്ഞതും. ജിമ്മിൽ പോകുന്ന സ്വപ്നങ്ങളിൽ നിന്ന് നല്ല പത്തിരിയും ഇറച്ചിയും കഴിക്കണം എന്നായി അടുത്ത സ്വപ്നം. "അല്ലെങ്കിലും ഈ exercise ഒക്കെ നമുക്ക് പറഞ്ഞിട്ടുള്ളതല്ല," എന്ന് പറഞ്ഞു ഞങ്ങൾ അന്യോന്യം ആശ്വസിപ്പിച്ചു. 

തളരാതെ, എത്രയും പെട്ടെന്ന് അല്പം അകലെയുള്ള ഇഫ്താർ ഹോട്ടൽ മനസ്സിൽ കരുതി നടന്നു. ഇനിയും ഒരു ഇരുപത്‌ മിനിറ്റ്. സ്ലോ ആയി തുടങ്ങിയ കാലുകൾക്കു വീണ്ടും സ്പീഡ് വന്നു. ഇറച്ചിയുടെ ഒക്കെ ഒരു പവർ എന്ന് പറഞ്ഞാൽ മതിയല്ലോ. അങ്ങനെ വെള്ളം ഒലിപ്പിച്ചും വയറ്റിൽ ഉരുണ്ടുകേറിയും ഞങ്ങൾ ഉദ്ദിഷ്ട സ്ഥലത്തെത്തി. വയറ്റിലെ അവശബ്ദം മുക്കി കളയാനാവാത്ത ചമ്മലിൽ ഞാൻ നിതിന്റെ പുറകെ നിന്നു. എന്നിട്ട് കൊതി വിണ്ണി അങ്ങോട്ട് ചോദിച്ചു.

"ഇറച്ചിയും പത്തിരിയും ഉണ്ടോ ചേട്ടാ?"

ഏതു പടച്ചവന്റെ ഭാഗ്യം കൊണ്ടാണോ ആവോ, "പത്തിരി തീർന്നുപോയി" എന്നായിരുന്നു വന്ന മറുപടി. കര കര ശബ്ദം ഉണ്ടാക്കുന്ന എന്റെ കുടവയറിൽ പിടിച്ചു കൊണ്ട് ഞാൻ ഒന്ന് ആത്മഗതം ചെയ്തു, "ഏതോ ജിമ്മൻ ദൈവം പണി തന്നത്താ."





Comments

Popular Posts